Latest NewsIndiaNews

ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ ഇന്ത്യ : അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു

 

ന്യൂഡല്‍ഹി : ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായി അമേരിക്കയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനും, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെയും മേല്‍നോട്ടത്തിലുള്ള ഡിഫന്‍സ് ടെക്നോളജി ആന്റ് ട്രെഡ് ഇനിഷേറ്റീവിലെ എയര്‍ സിസ്റ്റം വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. പുതിയ കരാര്‍ പ്രകാരം എയര്‍ ലോഞ്ച്ഡ് അണ്‍മാന്ഡ് എരിയല്‍ വെഹിക്കില്‍ അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ വികസിപ്പിക്കാനും പരീക്ഷിക്കാനും സാധിക്കും.

Read Also : അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ചൈന: ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്ന നീക്കമെന്ന് വിദഗ്ദർ

മുന്‍പ് 2006 ലാണ് ഈ കരാറിന്റെ പ്രഥമിക ധാരണയുണ്ടാക്കിയത്. ഇത് പിന്നീട് 2015 ല്‍ പുതുക്കി. ഇപ്പോള്‍ ഇന്ത്യ അമേരിക്ക സഹകരണത്തില്‍ ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ പദ്ധതിയുടെ പ്രവര്‍ത്തന ധാരണയിലേക്കാണ് ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ജൂലൈ 30 നാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പ് പറയുന്നു.

ഇരു രാജ്യങ്ങളുടെ പരസ്പര ധാരണയോടെയുള്ള പ്രതിരോധ ഗവേഷണ രംഗത്തെ സഹകരണവും, പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണവും വികസനവും ലക്ഷ്യം വയ്ക്കുന്നതാണ് ഈ കരാര്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button