കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഒരു കലര്‍പ്പുമില്ലാത്ത വെള്ളമാണ് കരിക്കിന്‍വെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാല്‍ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിന്‍ വെള്ളത്തിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
ദഹന സംന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും.
തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കുക. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്
കരിക്കിന്‍ വെള്ളത്തില്‍ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. കരിക്കിന്‍ വെള്ളം കുടിക്കുന്നത് മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താന്‍ സഹായിക്കുന്നു.
അഞ്ച്.
ദന്ത പ്രശ്‌നങ്ങള്‍ തടയാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്. വായിലെ ചില മോശം ബാക്ടീരിയകളെ ഇല്ലാതാക്കാനും മോണകളെയും പല്ലുകളെയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്‌നം അകറ്റാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് കരിക്കിന്‍ വെള്ളം.
ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.
കിഡ്‌നി ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കും.
Post Your Comments