കോഴിക്കോട് : കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംഘടനാപരമായ കാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്. ഞാന്‍ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താന്‍ സംസാരിക്കില്ലെന്നും വി.ഡി സതീശന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also : ടൂറിസം മേഖല ഉണര്‍ന്നു: മൂടല്‍ മഞ്ഞിന്റെ തണുപ്പ് തേടി സഞ്ചാരികള്‍ കേരളത്തിന്റെ ഊട്ടിയിലേയ്ക്ക്
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്ഗ്രസിലുണ്ടാകും.സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല.അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും വി.ഡി സതീശന് വ്യക്തമാക്കി.
Post Your Comments