Latest NewsUAENewsInternationalGulf

അബുദാബിയ്ക്ക് സ്വന്തമായി ഇന്റർനെറ്റ് ഡൊമൈൻ

അബുദാബി: അബുദാബി എമിറേറ്റിന് സ്വന്തമായി ഇന്റർനെറ്റ് ഡൊമൈൻ. ‘ഡോട്ട് അബുദാബി’ (.abudhabi) എന്നായിരിക്കും ഇനി മുതൽ ഇന്റർനെറ്റിലെ അബുദാബിയുടെ മേൽവിലാസം. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അബുദാബിയെക്കുറിക്കുന്ന ഇന്റർനെറ്റ് വിലാസങ്ങളിൽ ഇനി .adudhabi എന്ന പുതിയ ഡൊമൈൻ ഉപയോഗിക്കാം.

Read Also: ചേച്ചിയുടെ വിവാഹത്തിനെത്തിയ കുടുംബ സുഹൃത്തിനൊപ്പം അനിയത്തി ഒളിച്ചോടി: പരാതിയുമായി മാതാപിതാക്കൾ

സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിലുടമകൾക്കുംപുതി ഡൊമൈൻ ഉപയോഗിക്കാം. ടൂറിസം, സാംസ്‌കാരികം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ ഡൊമൈൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക ബിസിനസ് അവസരങ്ങളിൽ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും അബുദാബിയിൽ വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ, ഫെസ്റ്റിവലുകൾ, മേളകൽ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ ഡൊമൈൻ ഉപയോഗിക്കാമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി.

തങ്ങളുടെ വെബ്‌സൈറ്റുകൾ പുതിയ ഡൊമൈനിൽ രജിസ്റ്റർ ചെയ്യാനും ഡൊമൈൻ നെയിമുകൾ സ്വന്തമാക്കാനും അബുദാബി ഡിജിറ്റൽ അതോരിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽഹമീദ് അൽ അസ്‌കർ അബുദാബിയിലെ എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. www.nic.abudhabi എന്ന വെബ്‌സൈറ്റ് വഴി ഡൊമൈൻ നെയിമുകൾ രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം വിശദമാക്കി.

Read Also: ചേച്ചിയുടെ വിവാഹത്തിനെത്തിയ കുടുംബ സുഹൃത്തിനൊപ്പം അനിയത്തി ഒളിച്ചോടി: പരാതിയുമായി മാതാപിതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button