Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 975 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 975 പുതിയ കോവിഡ് കേസുകൾ. 1511 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. 75 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

Read Also: വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്, ഇവരൊക്കെ മണ്ടന്മാർ ആണെന്നാണോ ജൂറി പറയുന്നത്?: കുടുംബവിളക്കിന്റെ തിരക്കഥാകൃത്ത്

720,330 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,08,155 പേർ രോഗമുക്തി നേടി. 2043 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 10,132 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 2,50,240 പരിശോധനകളാണ് യുഎഇയിൽ നടത്തിയത്.

അതേസമയം ദുബായിയിൽ ഫൈസർ-ബയോഎൻടെക് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ഉടൻ വിതരണം തുടങ്ങുമെന്ന് ആരോഗ്യ അതോറിറ്റി പ്രഖ്യാപിച്ചു. ഫൈസർ ബൂസ്റ്റർ ഷോട്ടിന് യോഗ്യരായുള്ളവരുടെ ലിസ്റ്റും ഡിഎച്ച്എ പുറത്തിറക്കിയിട്ടുണ്ട്.

മിതമായതോ ഗുരുതരമായതോ ആയ പ്രതിരോധശേഷി ഉള്ള ആളുകൾ, ട്യൂമറും ഹെമറ്റോളജിക്കൽ ഡിസോർഡേഴ്സും ഉള്ളവർ അല്ലെങ്കിൽ അടുത്തിടെ ഈ അവസ്ഥയ്ക്ക് ചികിത്സ ലഭിച്ച വ്യക്തികൾ, അവയവമാറ്റത്തിന്റെ സ്വീകർത്താക്കൾ അല്ലെങ്കിൽ ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ (എച്ച് എസ് സി ടി) ചെയ്ത രോഗികൾ, ചികിത്സയില്ലാത്ത എച്ച്‌ഐവി രോഗികൾ തുടങ്ങിയവരാണ് മൂന്നാം ഡോസിന് യോഗ്യതയുള്ളവർ.

ഈ വിഭാഗങ്ങളിലെ എല്ലാ വ്യക്തികളും 12 വയസ്സിന് മുകളിലായിരിക്കണമെന്നും ഡിഎച്ച്എ നിർദ്ദേശിക്കുന്നു.

Read Also: കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button