തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ മകനടക്കം അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചതിൽ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മകനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. ‘വിഷയത്തിൽ പുറത്തു നിന്നുള്ളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. കോണ്‍ഗ്രസ് ഒന്നിച്ചു പോകണമെന്നാണ് തന്റെ നിലപാട്. താന്‍ ഒരു സാധു, തന്നെ ആര് ഉന്നംവെക്കാനാണ്’- തിരുവഞ്ചൂര്‍ ചോദിച്ചു.
Read Also: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം : രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍
തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. തന്റെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം. ദേശീയ കമ്മിറ്റി നടത്തിയ ക്യാമ്പയിനിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതിന് അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധമില്ലെന്നും അര്‍ജുന്‍ പ്രതികരിച്ചു.
Post Your Comments