Latest NewsNewsIndia

‘പുരുഷന്‍ സ്ത്രീയായി മാറി, സ്ത്രീ പുരുഷനായി മാറി’ എന്ന പ്രയോഗങ്ങള്‍ ശാസ്ത്രീയമല്ല: മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സൂക്ഷ്മമായ നിബന്ധനകള്‍ പാലിക്കേണ്ട സമയമാണിത്.

ചെന്നൈ: എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയില്‍ ഉള്ളവരെയോ അവരെ പിന്തുണയ്ക്കുന്ന എന്‍.ജി.ഒകളില്‍ ഉള്ള വ്യക്തികളയോ ഉപദ്രവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെക്കുറിച്ച് ‘ഇന്‍സെന്‍സിറ്റീവ്’ ആയി വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. ഇതിനായി ചട്ടങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയില്‍ ഉള്ളവരെയും സന്നദ്ധസംഘടനകളിലുള്ളവരെയും പൊലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ നിരാശപ്രകടിപ്പിച്ച കോടതി എത്രയുംപ്പെട്ടന്ന് നടപടിയെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

Read Also: പാരാലിമ്പിക്‌സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്

ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് ആണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ‘സമൂഹത്തില്‍ ഗുരുതരമായ വിവേചനം നേരിടുന്ന എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് കൗണ്‍സിലിംഗ്, ധനസഹായം, നിയമ സഹായം, സംരക്ഷണം എന്നിവ നല്‍കാന്‍ ജൂണ്‍ 7 ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല’- ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

‘ഈ വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരു ബോധവല്‍ക്കരണ പരിപാടി നടത്തണമെന്ന ജൂണ്‍ 7 -ലെ തന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ല. എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളുകളോ അവരുടെ ക്ഷേമം പരിരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍.ജി.ഒ അംഗങ്ങളോ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ ശാസ്ത്രീയമല്ലാത്ത ‘പുരുഷന്‍ സ്ത്രീയായി മാറി’ അല്ലെങ്കില്‍ ‘സ്ത്രീ പുരുഷനായി മാറി’ എന്ന പ്രയോഗങ്ങള്‍ ക്വിയര്‍ഫോബിയയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സൂക്ഷ്മമായ നിബന്ധനകള്‍ പാലിക്കേണ്ട സമയമാണിത്’- ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button