മുംബൈ: ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. ഈ മാസം ആറിനോ, ഏഴിനോ ആയിരിക്കും ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചില ബിസിസിഐ വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് സൂചന നൽകിയിട്ടുള്ളത്.
സെപ്തംബർ 10നുള്ളിൽ എല്ലാ ടീമുകളും 15 അംഗ ടീമിന്റെ പട്ടിക കൈമാറണമെന്നാണ് ഐസിസിയുടെ നിർദ്ദേശം. വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഈ ലോകകപ്പ്. അതിനാൽ തന്നെ എല്ലാ പഴുതുകളടച്ച് ഏറ്റവും മികച്ച ടീമിനെയാകും ഇന്ത്യ ഇറക്കുക. ടീമിലെ നിലവിലെ സാഹചര്യം പരിശോധിച്ചാൽ വിരാട് കോഹ്‌ലി, രോഹിത് ശർമ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷാഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിക്കാനാണ് സാധ്യത.
Read Also:- ‘ആറ് ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ടീമിലുണ്ട്, പിന്നെ എന്തിനാണ് പ്രസിദ്ധ് കൃഷ്ണ?’: ആകാശ് ചോപ്ര
ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകീട്ട് ആറു മണിക്കാണ് മത്സരം. ഇന്ത്യയുടെ രണ്ടാം മത്സരം കരുത്തരായ ന്യൂസിലന്റിനെതിരെയാണ്. അതേസമയം, ന്യൂസിലൻഡും ഓസ്ട്രേലിയയും ഇതിനകം ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുക.
Post Your Comments