Latest NewsNewsIndia

8 മാസം ഹോട്ടലിൽ 2 മുറിയെടുത്ത് താമസം: ബിൽ തുക 25 ലക്ഷം രൂപ കൊടുക്കാതെ 43കാരൻ അപ്രത്യക്ഷമായി

മുംബൈ: കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത് താമസിച്ചതിന്റെ ചിലവായ 25 ലക്ഷം രൂപ അടയ്‌ക്കാതെ ഹോട്ടലുകാരനെ പറ്റിച്ച് 43കാരൻ കടന്നുകളഞ്ഞു. മഹാരാഷ്‌ട്രയിലെ നവിമുംബൈയിലാണ് സംഭവം. ഹോട്ടൽ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് പ്രതി മുരളി കമ്മത്തിനായുള്ള തിരച്ചിലിലാണ് പോലീസ്.

പെട്ടന്നൊരു ദിവസമാണ് മുറിയിൽ ലാപ്‌ടോപും മൊബൈൽ ഫോണും ഉപേക്ഷിച്ച് ടോയ്‌ലെറ്റിന്റെ ജനാല വഴി ഇയാൾ രക്ഷപ്പെട്ട വിവരം ഹോട്ടലുകാർ മനസിലാക്കിയത്. ഉടൻ പോലീസിൽ പരാതി നൽകിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിനായിട്ടില്ല. അന്ധേരി സ്വദേശിയായ പ്രതി 2020 നവംബറിലാണ് ഖാർഘർ പ്രദേശത്തെ ‘ഹാട്ടൽ ത്രീസ്റ്റാറി’ൽ മുറിയെടുത്തത്.

Also Read: തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം ഹൈക്കമാൻഡ് മരവിപ്പിച്ചു

സിനിമ മേഖലയിൽ പ്രവർത്തിക്കുകയാണെന്ന് ഹോട്ടലുകാരെ പ്രതി സ്വയം പരിചയപ്പെടുത്തി. ഒരു മുറി ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും മറ്റൊന്ന് വ്യക്തിപരമായ കാര്യങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടു. പണം മാസാവസാനം തരാമെന്ന് ഉറപ്പുനൽകുകയും ബദലായി പാസ്‌പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ 2021 ജൂലൈ ആയിട്ടും പണമൊന്നും നൽകിയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button