Latest NewsKeralaNews

രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കൊച്ചി : വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറിയതിന് പിന്നാലെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുള്ള ചിത്രം പങ്കുവെച്ചായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?’.–മഹേഷിന്റെ പ്രതികാരത്തിൽ നിന്നുളള ചിത്രം പങ്കുവച്ച് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഇതിന് മുമ്പും ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ‘പൃഥ്വിരാജ് പിന്മാറി, റഹിം നായകനാകും’ എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ പ്രതികരണം.

Read Also  :കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞു: 4 മരണം, 12 പേര്‍ ആശുപത്രിയില്‍

അതേസമയം, വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് നിരവധി രാഷ്ട്രീയനേതാക്കളും സിനിമ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. നിർമാതാക്കളുമായുള്ള അഭിപ്രായഭിന്നത മൂലമാണ് ചിത്രത്തിൽ നിന്നും ഇരുവരും പിന്മാറാൻ കാരണമെന്നാണ് സൂചന. 2020 ജൂണിലായിരുന്നു ആഷിക് അബു ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button