KeralaLatest NewsNews

പൊലീസില്‍ ആർഎസ്എസ് ഗ്യാങ്ങാണ് ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ: ആനി രാജയ്ക്ക് മറുപടിയുമായി ബിജെപി

തിരുവനന്തപുരം : കേരള പൊലീസില്‍ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പൊലീസില്‍ എവിടെയാണ് ആര്‍എസ്എസിന്റെ ഗ്യാങ്ങെന്ന് ആനി രാജ വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ‘സിപിഎം ഫ്രാക്ഷന്‍’ ആണ്. ആര്‍എസ്എസ് അനുഭാവികളാണ് പൊലീസില്‍ ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Read Also  :  ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ കണ്ടെത്തിയ സംഭവം: 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അതേസമയം ആനി രാജയുടെ പരാമർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയറിയിച്ചിരുന്നു. വിമർശനങ്ങളറിയിക്കേണ്ടത് പാർട്ടി ഫോറത്തിലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button