Latest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 177 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 177 പുതിയ കോവിഡ് കേസുകൾ. 279 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: റോമന്‍സ്,വിശുദ്ധന്‍,ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ത്തു: ഡോ സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത

5,44,811 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,33,430 പേർ രോഗമുക്തി നേടി. 8,560 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,821 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 824 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്: ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി, മറുപടി നൽകാതെ ഇ.ഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button