ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രനേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി പോർച്ചുഗൽ ഇതിഹാസത്തിന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസതാരം അലിയുടെ ദേയിയുടെ 109 ഗോളുകൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്രനേട്ടം. അയർലൻഡിനെതിരെയുള്ള യോഗ്യതാ മത്സരത്തിൽ രണ്ടു ഗോളുകളാണ് റൊണാൾഡോ നേടിയത്. രണ്ടാം പകുതിയുടെ 88 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോർച്ചുഗൽ 89-ാം മിനിട്ടിൽ റൊണാൾഡോയുടെ ഹെഡറിൽ സമനില പിടിച്ചു.
Read Also:- ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്: ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ ടീമിൽ
തുടർന്ന് കളി അവസാനിക്കുന്ന അവസാന സെക്കന്റുകൾ ബാക്കി നിൽക്കെ വീണ്ടും റൊണാൾഡോ ഗോൾ നേടി. ഒപ്പം ചരിത്ര നേട്ടം കൂടി റൊണാൾഡോ സ്വന്തം കരിയറിൽ കൂട്ടിചേർത്തു. മത്സരത്തിൽ ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. അതോടൊപ്പം ഈ മത്സരത്തോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും സൂപ്പർ താരത്തിനായി.
Post Your Comments