PalakkadKerala

മൂന്ന് മക്കളുടെ അമ്മയെ വിവാഹവാഗ്ദാനം നല്‍കി മൂന്ന് വർഷം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ നിരന്തരം പീഡനത്തിനിരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്.

പാലക്കാട്: മൂന്ന് മക്കളുടെ മാതാവായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് മക്കളുടെ മാതാവും 37 കാരിയുമായ കടമ്പഴിപ്പുറം സ്വദേശിയുമായ യുവതിയെ 2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ നിരന്തരം പീഡനത്തിനിരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ വർഷങ്ങൾക്കിപ്പുറം അബ്ദു സമദ് വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാന്‍ കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു. അബ്ദുസമദിന് ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button