ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഗിലാനി. മൂന്ന് തവണ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read Also : ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു : സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം
സോപോറിൽ നിന്നായിരുന്നു മൂന്നുതവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. കശ്മീരിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്. ഏറെ നാൾ വീട്ടുതടങ്കിലിലായിരുന്നു ഗിലാനി. മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.
Post Your Comments