റിയാദ്: സൗദിയിൽ സായുധ സൈന്യത്തിന്റെ ഭാഗമായി വനിതാ ബറ്റാലിയൻ. ആദ്യമായാണ് വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമാകുന്നത്. യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ കഠിന പരിശീലനം നൽകിയ ശേഷമാണ് രാജ്യത്തെ വിവിധ സേനകളുടെ ഭാഗമാക്കിയത്.
വിവിധ മേഖലകളിൽ സൗദി അറേബ്യയിൽ സ്ത്രീ ശാക്തീകരണം വർധിക്കുകയാണ്. ഈ വർഷം മെയ് മാസത്തിലാണ് വനിതാ ബറ്റാലിയൻ പരിശീലനം ആരംഭിച്ചത്. കഴിഞ്ഞദിവസം പരിശീലനം പൂർത്തിയാക്കി വനിതാ സൈനികർ ബിരുദം നേടി. പ്രാഥമിക തലം മുതൽ ഉയർന്ന സർജന്റ് പദവി വരെയുള്ള സൈനിക റാങ്കുകളിൽ രാജ്യത്തിന്റെ വിവിധ സായുധ സൈനിക വിഭാഗങ്ങളിൽ ഇനി ഇവർ സേവനം അനുഷ്ഠിക്കും.
കര, നാവിക, വ്യോമ സേനകളും മിസൈൽ ഫോഴ്സ്, മെഡിക്കൽ ഫോഴ്സ് തുടങ്ങി അഞ്ച് പ്രധാന സായുധ സൈനിക വിഭാഗങ്ങളിലായി സ്ത്രീ സൈനികരെ വിന്യസിക്കാനാണ് തീരുമാനം. 21 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ സൈനികർ. ഹൈസ്കൂൾ വിദ്യാഭ്യാസമായിരുന്നു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകളെ റിക്രൂട്ട്മെന്റിൽ നിന്നും ഒഴിവാക്കിയിരുന്നു.
Read Also: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 177 പേർക്ക്
Post Your Comments