തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കെ.സി.വേണുഗോപാല്‍. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം പറയുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങള്‍ കേള്‍ക്കാന്‍ കോൺഗ്രസിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അഭിവാജ്യഘടകങ്ങളാണ്. സിപിഎമ്മും ബിജെപിയും പര്‍വ്വതീകരിക്കുന്നതുപോലെ കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു കലാപവും നടക്കുന്നില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ദൗര്‍ബല്യങ്ങളെ മറികടന്ന് കെ.സുധാകരന്‍ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
കേരളത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് പാര്‍ട്ടി ശക്തിപ്പെടണമെന്നാണ്. അതിനാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യപരിഗണന നല്‍കുന്നത്. എന്നാല്‍ എന്തെങ്കിലും അഭിപ്രായം പറയുന്നവരെയും അതിനൊപ്പം നില്‍കുന്നവരെയും ഇല്ലായ്മ ചെയ്യുക എന്നുള്ള സിപിഎം ശൈലിയല്ല കോണ്‍ഗ്രസിനുള്ളതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Post Your Comments