COVID 19UAELatest NewsNewsGulf

മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ്

ദുബായ് : മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ് സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി. മൃഗങ്ങളിലെ ആന്റിബോഡി പരിശോധനയായ ‘എലിസ ടെസ്റ്റ്’ നടത്തിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുക. ഇതിനായി 19 തരത്തിലുള്ള 500 മൃഗങ്ങളുടെ രക്ത സാംപിളുകൾ ശേഖരിച്ചാണ് പ്രവർത്തനം.

Read Also : കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു 

മൃഗസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 1985-ൽ സ്ഥാപിതമായ ദുബായ് സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി കോവിഡിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ പരീക്ഷണങ്ങളാണ് നടത്തിവന്നിരുന്നത്. മനുഷ്യർക്കുള്ള വാക്സിൻ വിതരണം സജീവമായി മുമ്പോട്ടുപോകുമ്പോഴും മൃഗങ്ങളിൽ ബാധിക്കുന്ന വൈറസ് ഏതെല്ലാം വിധത്തിലാണ് പ്രവർത്തിക്കുകയെന്നതിൽ പഠനം പുരോഗമിക്കുകയാണ്.

അണുബാധയുടെയോ, പ്രതിരോധ കുത്തിവെപ്പിന്റെയോ ഭാഗമായി രോഗപ്രതിരോധവ്യവസ്ഥ ഉത്പാദിപ്പിക്കുന്ന പ്രത്യേകതരം പ്രോട്ടീനാണ് പരിശോധനയ്ക്കെടുക്കുക. ആന്റിബോഡി കണ്ടെത്തിയാൽ വൈറസ് ബാധിച്ചതായും ഉടൻ തന്നെ മൃഗം രോഗാവസ്ഥയിലേക്ക് പോകാമെന്നും മുൻകൂട്ടി കണക്കാക്കിയാണ് വാക്‌സിൻ നൽകുകയെന്ന് ലബോറട്ടറി സയന്റിഫിക് ഡയറക്ടർ ഡോ.ഉൽറിച്ച് വേർനെറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button