ന്യൂഡല്‍ഹി: കോവിന്‍ ആപ്പ് ലോഗിന്‍ ചെയ്യാതെ വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനി ഗൂഗിളില്‍ ലഭിക്കും. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിള്‍ കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ മാര്‍ച്ച് മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ സ്ലോട്ടുകളുടെ ലഭ്യത, വാക്‌സിന്‍ ഡോസ്, വാക്‌സിന്‍ വില എന്നിങ്ങനെ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്, മാപ്സ്, അസിസ്റ്റന്റ് സേവനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം കോവിന്‍ വെബ്സൈറ്റിലേക്കുള്ള ലിങ്കും പ്രദര്‍ശിപ്പിക്കും.
കോവിന്‍ ആപ്പ് ലോഗിന്‍ ചെയ്യാതെ തന്നെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും ഇത് ജനങ്ങളെ സഹായിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ സെര്‍ച്ച്, മാപ്സ്, അല്ലെങ്കില്‍ വോയ്സ് അസിസ്റ്റന്റ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ വാക്സിന്‍ സെന്ററുകള്‍ തിരയുമ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇംഗ്ലീഷ് കൂടാതെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങി എട്ട് ഭാഷകളിലും വിവരങ്ങള്‍ ലഭ്യമാണ്.
Post Your Comments