UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 985 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 985 പുതിയ കോവിഡ് കേസുകൾ. 1526 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 65719 വാക്‌സിൻ ഡോസുകൾ

719,355 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,06,644 പേർ രോഗമുക്തി നേടി. 2036 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 10,668 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 2,59,569 പരിശോധനകളാണ് യുഎഇയിൽ നടത്തിയത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ 65719 കോവിഡ് ഡോസുകളാണ് വിതരണം ചെയ്തത്. ആകെ 18,240,713 ഡോസുകളാണ് യുഎഇയിൽ ഇതുവരെ വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read Also: ഞങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് പോലും അവര്‍ പരിഗണിച്ചില്ല: അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button