അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65719 കോവിഡ് ഡോസുകൾ. ആകെ 18,240,713 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read Also: കോടിക്കണക്കിനു രൂപയുടെ മരം വെട്ട് : ലോകായുക്തയ്ക്ക് പരാതിനൽകി കുമ്മനം രാജശേഖരൻ
യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 86. ശതമാനത്തിലധികം പേർ വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 75 ശതമാനത്തിലധികം പേർ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments