ThiruvananthapuramKeralaNattuvarthaLatest NewsNews

ഒളിച്ചോട്ടത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷിച്ചത് പോലെയായില്ല: ഭർത്താവിന്റെ വീട്ടുകാരെ ‘വെള്ളം കുടിപ്പിച്ച്’ യുവതി

തിരുവനന്തപുരം: നാല് മാസം മുൻപ് ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ വീട്ടുകാരെ പറ്റിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവതി ഒടുവിൽ ഭർത്താവിന്റെ വീട്ടുകാർക്കും പണി കൊടുത്ത് മുങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് കാരണത്താൽ ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി നാട്ടുകാരെയും പൊലീസിനെയും കുഴപ്പിച്ചത് മണിക്കൂറുകളോളം. പോത്തൻകോട് സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് കഥയിലെ താരം.

കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെ വീട് വിട്ട് പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കിയിറങ്ങിതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്‍റെ പുറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാർ ഞെട്ടി. സ്വന്തം വസ്ത്രങ്ങൾ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്തിതീർക്കാൻ പരിസരത്ത് ചുവന്ന നെയില്‍ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്.

Also Read: ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം: അന്വേഷണം 17 കാരിയിലേക്ക്

മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് ‘ചോരക്കറ’ കണ്ടത്. വിവരമറിഞ്ഞ് ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ ഷാജി, കോവളം സി.ഐ. പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും, സയന്‍റിഫിക് എക്സ്പർട്ടും സ്ഥലത്തെത്തി. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും പൊലീസും നാട്ടുകാരും അരിച്ച് പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

ഒടുവിൽ മേഖലയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. പൊലീസ് തിരയുന്നതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച് പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവതിയെ കണ്ടെത്തി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത്.

Also Read: വിവാഹം കഴിക്കാൻ തയ്യാറല്ല: സൂര്യഗായത്രിയുടെ വാക്കുകൾ പ്രകോപിപ്പിച്ചു, 33 തവണ ആഞ്ഞ് കുത്തിയിട്ടും കലി തീരാതെ അരുൺ

4 മാസങ്ങൾക്ക് മുൻപ് ആണ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പം യുവതി ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button