ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പാകിസ്ഥാന് ഇപ്പോള്‍ ഇരുട്ടടി. പാകിസ്ഥാനില്‍ വേരോട്ടമുള്ള പാക് താലിബാന്‍ അഥവാ ടിടിപിയുടെ ഭീഷണിയാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നേരിടുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശം ഈ ഭീകരരുടെ കൈപ്പിടിയിലാണ്. പാകിസ്ഥാന്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുന്നത് ഈ ഭീകരര്‍ പതിവാക്കിയിരിക്കുകയാണ്.
Read Also : 24 മണിക്കൂറിനിടെ 340 താലിബാന്‍കാരെ വധിച്ച് സേന: രണ്ടാം വരവിൽ താലിബാന് നഷ്ടമായത് അഞ്ഞൂറിലധികം അംഗങ്ങളെ
അടുത്തിടെ അഫ്ഗാനിലെ ജയിലില്‍ നിന്നും ഭീകരന്‍മാരെ താലിബാന്‍ തുറന്ന് വിട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ഭീകരരും പ്രത്യേകിച്ച് ഐസിസ് കെയില്‍ പ്രവര്‍ത്തിക്കുന്നവരും പാക് അതിര്‍ത്തി പ്രദേശത്ത് കുടിയേറിയിരിക്കുകയാണ്. താലിബാന്‍ ഭീകരരുടെ കൈവശം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ എത്തിയതും പാകിസ്ഥാന് ഭീഷണിയാണ്. അതേസമയം പാക് സര്‍ക്കാരിനെ സൈന്യവുമായി ചേര്‍ന്ന് അട്ടിമറി നടത്തുവാന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇപ്പോള്‍ ഉയര്‍ന്ന് വന്ന ഭീഷണികള്‍ക്ക് തടയിടുന്നതിനായി അഫ്ഗാനിലേയ്ക്ക് പാക് നിയന്ത്രണമുള്ള താലിബാന്‍ ആര്‍മിയെ രൂപീകരിക്കാനാണ് പാകിസ്ഥാന്‍ താത്പ്പര്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഐഎസ്ഐ മേധാവി തയ്യാറെടുക്കുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments