Latest NewsNewsInternational

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് പാകിസ്ഥാന്റെ ഒത്താശയോടെ : 15,000 പാക് തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തി

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് പാകിസ്ഥാന്റെ ഒത്താശയോടെയെന്ന് റിപ്പോര്‍ട്ട്. ഇതിനായി 15,000 പാക് തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്ഥാന്‍ തീവ്രവാദികളുടെ വന്‍ തോതിലുള്ള സംഘം അഫ്ഗാനിസ്താനില്‍ എത്തിയിട്ടുണ്ടെന്ന് അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്റഫ് ഗനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

10,000 മുതല്‍ 15,000 വരെ പാകിസ്താന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇരു നേതാക്കളും തമ്മില്‍ സംഭാഷണം നടന്നത്. താലിബാന്റെ നേതൃത്വത്തിലുള്ള പൂര്‍ണതോതിലുള്ള അധിനിവേശമാണ് ഇപ്പോള്‍ അഫ്ഗാനിസ്താനിലുള്ളളതെന്ന് ഗനി ബൈഡനെ അറിയിച്ചിരുന്നു. പൂര്‍ണമായും പാകിസ്ഥാന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നത്.

പാകിസ്ഥാനികളടക്കം പതിനായിരം മുതല്‍ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും 14 മിനിട്ട് നീണ്ടുനിന്ന സംഭാഷണത്തില്‍ ഗനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button