ന്യൂഡല്‍ഹി: അനധികൃതമായി നിർമ്മിച്ച 40 നില ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച രണ്ട് 40 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് കളയാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിര്‍മാണ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന 2014 ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി.
Read Also: ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നു: കെ രാധാകൃഷ്ണന്
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രണ്ട് മാസത്തിനകം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികള്‍ക്കുള്ള പണം നല്‍കണമെന്നും സൂപ്പര്‍ടെക്കിനോട് കോടതി ആവശ്യപ്പെട്ടു.
Post Your Comments