Latest NewsNewsInternational

24 മണിക്കൂറിനിടെ 340 താലിബാന്‍കാരെ വധിച്ച് സേന: രണ്ടാം വരവിൽ താലിബാന് നഷ്ടമായത് അഞ്ഞൂറിലധികം അംഗങ്ങളെ

കാബൂള്‍: യു എസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്‌ഗാനിസ്ഥാൻ മുഴുവൻ കീഴടക്കിയെന്ന് അഹങ്കരിച്ച താലിബാന് തിരിച്ചടി. മുൻ അഫ്ഗാൻ സർക്കാരിന്റെ സേന ഇപ്പോഴും പഞ്ച്ഷീറിലുണ്ട്. ഇവർക്ക് കൂട്ടായി ജനങ്ങളും ചില ഗോത്ര വർഗ നേതാക്കളുമുണ്ട്. പഞ്ച്ഷീർ കീഴടക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും പദ്ധതിയുമായി മുന്നോട്ട് വന്ന താലിബാന് നഷ്ടമായത് 41 അംഗങ്ങളെ. പഞ്ച്ഷീറിലെ വടക്കന്‍ സഖ്യവുമായുണ്ടായ ഏറ്റുമുട്ടലിൽ താലിബാന് കനത്ത നഷ്ടം. സേന 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഖവാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 340 താലിബാന്‍കാരെ വധിച്ചതായി നോര്‍ത്തേണ്‍ അലയന്‍സ് അവകാശപ്പെട്ടു. നാല്‍പ്പത് പേരെ തങ്ങള്‍ തടവിലാക്കിയിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു. താലിബാന്റെ പക്കല്‍നിന്ന് നിരവധി അമേരിക്കന്‍ നിര്‍മ്മിത വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് വ്യക്തമാക്കി. 24 മണിക്കൂറിനിടെ നൂറ് കണക്കിന് ഭീകരരെ വധിക്കാൻ കഴിഞ്ഞുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. സ്ഥലത്ത് ഇപ്പോഴും താലിബാന്‍ ഭീകരരും ദേശീയ പ്രതിരോധ മുന്നണി(എന്‍ആര്‍എഫ്)യും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.

Also Read:അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

നേരത്തെ, ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 305 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിച്ച താലിബാന് നഷ്ടമായത് ജില്ലാ തലവൻ അടക്കം 50 ഓളം അംഗങ്ങളുടെ ജീവനായിരുന്നു. അഫ്ഗാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് താലിബാന്റെ ജില്ലാ തലവനും കൂട്ടാളികളും അടക്കം കൊല്ലപ്പെട്ടത്.

താലിബാന്റെ കയ്യിൽനിന്ന് വടക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകൾ അഫ്ഗാൻ പ്രതിരോധസേന തിരിച്ചുപിടിച്ചു. പഞ്ച്ഷീറിന്റെ വടക്ക് ഭാഗത്തുള്ള ബഗ്‌ലാൻ പ്രവിശ്യയിലെ ദേഹ് സാലിഹ്, ബാനോ, പുൽ-ഹെസർ എന്നീ ജില്ലകളാണ് താലിബാൻ ഭീകരരിൽ നിന്നും സേന തിരിച്ച് പിടിച്ചത്. ഇവിടെ നടന്ന ഏറ്റുമുട്ടലിലും താലിബാന് 40 ഓളം അംഗങ്ങളെ നഷ്ടമായിരുന്നു. ഇതോടെ, താലിബാന് ഇതുവരെ നഷ്ടമായത് അഞ്ഞൂറിലധികം പ്രവർത്തകരെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button