CricketLatest NewsNewsSports

സഞ്ജുവിന്റെ ശനിദശ മാറുന്നു: സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ദുബായ്: യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഓഷേൽ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഓഷേൽ തോമസ് മുമ്പ് രാജസ്ഥാൻ റോയൽസിൽ കളിച്ചിട്ടുള്ള താരമാണ്.

മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽനിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഓഷേൽ തോമസും ടീമിലെത്തിയത്.

Read Also:- ഡയറ്റില്‍ ഉൾപ്പെടുത്താവുന്ന കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍

2019 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കാണിച്ചിട്ടുള്ള ഓഷേൽ തോമസ് നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേടിയിരുന്നു. വെസ്റ്റിൻഡീസിനായി 20 ഏകദിനങ്ങളിലും 17 ടി20കളിലും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 27 വിക്കറ്റും ടി20 ക്രിക്കറ്റിൽ 19 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്. അതേസമയം, മുംബൈ ഇന്ത്യൻസിൽ നേരത്തെ കളിച്ചിട്ടുള്ള താരമാണ് എവിൻ ലൂയിസ്. ഓപ്പണറായ താരം 16 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button