തിരുവനന്തപുരം : സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ പോക്സോ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 9650 കേസുകളെന്ന് ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍. തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. 1612 പോക്സോ കേസുകളാണ് ഈ വര്‍ഷം ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.
തൃശൂരിൽ തീര്‍പ്പാകാതെ കിടക്കുന്നത് 1325 കേസുകളാണ്. തിരുവനന്തപുരത്ത് 1000,
കോഴിക്കോട് 1213, കൊല്ലം 682, പത്തനംതിട്ട 335, ആലപ്പുഴ 516, കോട്ടയം 514, ഇടുക്കി 588, എറണാകുളം 651, പാലക്കാട് 619, മലപ്പുറം 613, വയനാട് 262, കണ്ണൂര്‍ 860, കാസര്‍ഗോഡ് 472 എന്നിങ്ങനെയാണ് ജില്ലകളിലെ കോടതികളില്‍ കെട്ടിക്കുന്ന കേസുകളുടെ എണ്ണം.
Read Also : ‘ഇതിനെയൊക്കെ അലങ്കാരം ആയി കാണരുത്, അവരും മനുഷ്യരാണ് : ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല
പോക്സോ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ഇവ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ 28 താല്‍ക്കാലിക അതിവേഗ പ്രത്യേക കോടതികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഉയരുന്നതാണ് കോടതികളിലെ പ്രതിസന്ധിക്ക് കാരണമാകുന്നത്. 2019-ല്‍ 3609 കേസുകളും, 2020-ൽ 3019 പോക്സോ കേസുകളുമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments