![](/wp-content/uploads/2021/09/sans-titre-8.jpg)
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമാനമായ സംഭവം വൈക്കത്തും റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ പെൺകുട്ടിയെ പാലക്കാട് വണ്ടിത്താവളം സ്വദേശി രാജേഷി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം പെൺകുട്ടി തിരുവനന്തപുരത്തുള്ള മറ്റൊരു കാമുകനൊപ്പം പോവുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഇയാൾക്കെതിരെയും പോലീസ് കേസെടുത്തു.
Post Your Comments