KannurThiruvananthapuramKozhikodeKeralaNattuvarthaNews

ടിപി വധക്കേസിലെ പ്രതിക​ൾക്കായി അനുവദിച്ചത് 4614 ദിവസത്തെ പരോൾ: പിന്നിൽ മുഖ്യമന്ത്രിയുടെ ത്യല്പര്യമെന്ന് കെകെ രമ

തീവെട്ടിക്കൊള്ളക്കും സ്വജനപക്ഷ താല്പര്യങ്ങൾക്കും തുടർഭരണം ഒരവസരമാക്കുകയാണ് സിപിഎം

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന ആരോപണവുമായി കെകെ രമ എംഎൽഎ. കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചതെന്നും കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണെന്നും രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഹൈക്കോടതി നിർദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പിക. കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചതെന്നും 2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസർ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നൽകിയതെന്നും രമ ചൂണ്ടിക്കാണിച്ചു.

കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന വാക്യത്തെ അന്വർത്ഥമാക്കും വിധം ഒരു സംസ്ഥാന ഭരണകൂടം ഒരു കൂട്ടം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ജനാധിപത്യ നൈതികതയെത്തന്നെ ചോദ്യം ചെയ്യുന്ന കാഴ്ചയ്ക്ക് കുറച്ച് നാളുകളായി കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ക്രൂരകൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് ഇടതടവില്ലാതെ പരോൾ നൽകി നീതിന്യായ വ്യവസ്ഥയേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ് കേരള ഭരണം കയ്യാളുന്ന ഇടത് സർക്കാർ.

ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്‌സിനെ അതിജീവിച്ച് വൈറസ്

രണ്ടു ജില്ലാ കമ്മിറ്റികൾക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളിൽപെട്ടവർ ശിക്ഷിക്കപ്പെട്ട കേസാണിത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്.
ടി.പി കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമാണെന്ന് ആർക്കും ബോധ്യമാവും. തീവെട്ടിക്കൊള്ളക്കും സ്വജനപക്ഷ താല്പര്യങ്ങൾക്കും തുടർഭരണം ഒരവസരമാക്കുകയാണ് സി.പി.ഐ.എം.
ടി.പി കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചത്. 290 ദിവസത്തെ കോവിഡ് പ്രത്യേക അവധി കൂടാതെയാണ് 291 ദിവസത്തെ അധിക അവധി ജയിൽ വകുപ്പ് നൽകിയത്.

കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണ്. ഹൈക്കോടതി നിർദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചത്.
2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസർ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നൽകിയത്. 2020ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിത്. ജയിലിൽ കിടന്നു തന്നെ മൊബൈൽ ഉപയോഗിച്ചും മറ്റും ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാൻ ടി.പി കൊലക്കേസ് പ്രതികൾക്ക് സാധിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് വിയ്യൂർ ജയിലിൽവെച്ച് കൊടി സുനിയുടെ കൈയിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉൾപ്പെടെ പിടികൂടിയത്.

‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ

ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ടി.പി കൊലക്കേസ് പ്രതികൾ ജയിലിലും പുറത്തും വിലസുന്നത്. ടി.പി കൊലക്കേസ് പ്രതികളോട് മാത്രം മുഖ്യമന്ത്രിക്ക് എന്താണിത്ര താല്പര്യമെന്ന് കേരള ജനതക്ക് കൃത്യമായറിയാം. ഭരണത്തുടർച്ചയേയും പല പ്രമുഖരുടേയും രാഷ്ട്രീയ ഭാവിയേയും ബാധിക്കാവുന്ന സത്യങ്ങൾ താഴിട്ടു വച്ച മൗനങ്ങളാണ് ടി.പി.കേസ് പ്രതികളുടേത്. രണ്ടു ജില്ലാ കമ്മിറ്റികൾക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളിൽ പെട്ടവർ ഒത്തുചേർന്നു നടത്തിയ ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ആ പ്രതികൾക്ക് ഒരു അനിഷ്ടവും വരാതെ നോക്കേണ്ടതും അവർ മിണ്ടാതിരിക്കേണ്ടതും സി.പി.എമ്മിന് മറ്റെന്തിനേക്കാളും പ്രധാനമാണ്. ടി.പി കേസ് പ്രതികൾക്ക് വഴിവിട്ട പരോളനുവദിക്കാൻ
ആഭ്യന്തര വകുപ്പിനേയും ആരോഗ്യ വകുപ്പിനേയും ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി.
ജനാധിപത്യത്തേയും നിയമവാഴ്ചയേയും, നോക്കുകുത്തിയാക്കുന്ന ഈ ഭരണകൂട ഭീകരത വലിയ സാംസ്കാരിക / രാഷ്ട്രീയ വിചാരണകൾക്ക് വിധേയമാവേണ്ടതുണ്ട്.
കെ.കെ.രമ

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button