കോഴിക്കോട്: ജില്ലയിലെ ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കൊവിഡ് വാക്സിന്‍ ഉപയോഗ്യ ശൂന്യമായതായി കണ്ടെത്തി. വാക്സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായത്. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി. ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുളള താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ കോള്‍ഡ് ബോക്സില്‍ വച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു. എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് നശിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവം ഗൗരവമായി കാണുന്നതായും അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും ഡിഎംഒ ഡോ. ജയശ്രീ പറഞ്ഞു. സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി നില നില്‍ക്കുന്നതിനിടെയാണ് കോഴിക്കോട്ട് ഈ ഗുരുതര വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞദിവസം എത്തിച്ച കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു,
വാർത്തയ്ക്ക് കടപ്പാട്: മലയാളം എക്സ്പ്രസ്
Post Your Comments