തിരുവനന്തപുരം : അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്നത്തെ അഫ്ഗാനിസ്ഥാനെ ‘സ്വതന്ത്രം’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : സഞ്ജുവിന്റെ ശനിദശ മാറുന്നു: സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്
കുറിപ്പിന്റെ പൂർണരൂപം :
ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൻ്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവയ്പ്പുകൾക്ക് തിരിച്ചടിയാണ്.
Post Your Comments