Latest NewsNewsFood & CookeryLife StyleHealth & Fitness

മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാം?

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. എന്നാൽ, മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോൾ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. മുട്ടയുടെ വെള്ള കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം.

കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്.

ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് പതിവാക്കാവുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും.

മുട്ടയുടെ വെള്ളയിൽ കൊഴുപ്പ് കുറഞ്ഞ മാംസ്യം (Protein) ഉണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. പേശികളുടെ നിർമാണത്തിന് ഈ പ്രോട്ടീൻ സഹായകമാണ്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി വിശപ്പിനെ നിയന്ത്രിക്കാനും ഈ പ്രോട്ടീനുകൾ സഹായിക്കുന്നു.

Read Also :  ദുബായ് എക്‌സ്‌പോ 2020: ഒരുക്കങ്ങൾ വിലയിരുത്തി ദുബായ് ഭരണാധികാരി

മുട്ട കാലറി കുറഞ്ഞ ഭക്ഷണമാണ്. മഞ്ഞക്കുരു നീക്കുമ്പോൾ കാലറിയുടെ അളവ് പിന്നെയും കുറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുട്ടയുടെ വെള്ള.‌

മുട്ടയുടെ വെള്ളയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ മുട്ടയുടെ വെള്ളയിൽ RVPSL എന്ന പെപ്റ്റൈഡ് അടങ്ങിയിട്ടുണ്ട് എന്നും ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനിന്റെ ഘടകമാണ് എന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button