മസ്‌കത്ത്: 2021 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എം 91 പെട്രോളിന് ഒരു ലിറ്ററിന് 226 ബൈസയും, എം 95 പെട്രോളിന് ഒരു ലിറ്ററിന് 237 ബൈസയുമാണ് വില.
ഡീസൽ വില ലിറ്ററിന് 247 ബൈസയാണ് സെപ്തംബർ മാസത്തെ വില. ഓഗസ്റ്റ് മാസത്തെ വിലയെ അപേക്ഷിച്ച് എം91 പെട്രോളിന് ഒരൂ ബൈസയുടെ കുറവുണ്ടാകും. എം95 പെട്രോളിനും ഡീസലിനും ഓഗസ്റ്റ് മാസത്തെ അതേ വില തന്നെയാണ്.
Read Also: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
Post Your Comments