ThiruvananthapuramAlappuzhaKottayamKeralaNattuvarthaLatest NewsNews

ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും: കാരണം വ്യക്തമാക്കി പിസി ജോർജ്

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്​ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞു

കോട്ടയം: തോറ്റ് പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ്​ പിസി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും അഭിപ്രായമെന്നും പിസി ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്​ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞുവെന്നും കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്നും പിസി ജോർജ് വ്യക്തമാക്കി. കോൺഗ്രസിൽ ഇപ്പോഴുള്ള പൊട്ടിത്തെറി ഉടന്‍ അവസാനിക്കുമെന്നും പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉള്ളവരാണെന്നും പിസി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button