എരുമേലി : മോഷണക്കേസിലെ കള്ളനെ തിരഞ്ഞെത്തിയ പോലീസ് ‘കള്ളനെ അറിയുമോയെന്ന്’ ചോദിച്ചത് കള്ളനോട് തന്നെ. എന്നാൽ ഫോട്ടോയിൽ ഉള്ളയാൾ പണ്ടേ ജോലിയൊക്കെ നിർത്തിപ്പോയെന്നായിരുന്നു കള്ളന്റെ മറുപടി. ഒടുവിൽ ഫോട്ടോയുമായി വലഞ്ഞ പോലീസ് കള്ളനെ മനസിലാക്കി എത്തിയപ്പോഴേക്കും കള്ളൻ സ്ഥലം വിട്ടു.
എരുമേലി കനകപ്പാലത്താണ് സംഭവം നടന്നത്. ഇവിടെ ഒരു വീട്ടിൽ നിന്നും ഐഫോണും ചാർജറും മോഷ്ടിച്ചയാളെക്കുറിച്ച് വീട്ടുടമ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യം സഹിതമാണ് വീട്ടുടമ പൊലീസിൽ പരാതി നൽകിയത്. പ്രതി എരുമേലിയിലെ വാഹന സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി. പ്രതിയുടെ ഫോട്ടോ പ്രതിയെത്തന്നെ കാണിച്ചിട്ട് ‘ഇയാൾ ഇവിടെയുണ്ടോ’ എന്ന് ചോദിച്ചു. എന്നാൽ, ആൾ സ്ഥലത്തില്ലെന്നും ജോലി നിർത്തിപ്പോയെന്നുമായിരുന്നു കള്ളന്റെ മറുപടി. പ്രതിയുടെ പടവുമായി പിന്നീട് 2 തവണ കൂടി പൊലീസ് എത്തിയെങ്കിലും ഇയാൾ പതിവുപല്ലവി തന്നെ ആവർത്തിച്ചു.
Read Also : വാരിയൻകുന്നത്ത് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ച് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ വിമർശനം
ചിത്രത്തിലെ അവ്യക്തതയാണ് കള്ളന് താത്കാലിക സഹായമായത്. ഒടുവിൽ പൊലീസ് സർവ്വീസ് സ്റ്റേഷൻ ഉടമയെ തന്നെ വിളിച്ച് വിവരം അന്വേഷിച്ചു. കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് വീണ്ടും എത്തി. ഇത്തവണത്തെ പൊലീസിന്റെ വരവിൽ പന്തികേട് മണത്ത പ്രതി അപ്പോൾ തന്നെ സ്ഥലം
വിടുകയായിരുന്നു. കടയിൽ ഊരിവച്ചിരുന്ന ഷർട്ടിൽ നിന്നും മോഷണം പോയ ഫോൺ പൊലീസ് കണ്ടെടുത്തു.
Post Your Comments