Life Style

സ്ഥിരമായി ജീരകവെള്ളം കുടിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഭക്ഷണത്തിലും വെള്ളത്തിലും ജീരകം ധാരളം ഉപയോഗിക്കുന്നവരാണ് എല്ലാവരും. ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ ജീരക വെള്ളം സ്ഥിരമാക്കിയവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം സഹായിക്കാറുണ്ട്.

എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ ജീരക വെള്ളം കുടിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീരക വെള്ളത്തിന്റെ ഉയര്‍ന്ന ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് അസാധാരണമായ രക്തസ്രാവം.

ജീരക വെള്ളം അധികമായി കഴിക്കുന്നത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയ കുറയ്ക്കുകയും ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കുറയ്ക്കുകയും ഹൈപ്പോഗ്ലൈസീമിയ പോലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ജീരക വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭകാലത്ത് നല്‍കുന്ന മരുന്നുകളിലും പ്രതിഫലിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ജീരക വെള്ളം കാരണമാകുന്നതിനാല്‍, പ്രത്യേകിച്ച് സി-സെക്ഷന്‍ ഡെലിവറി സമയത്ത് ദോഷകരമാണ്. ജീരക വെള്ളത്തിന്റെ ഒരു പ്രധാന പാര്‍ശ്വഫലങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉള്‍പ്പെടുന്നു. ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനാല്‍, ആളുകള്‍ ജീരകം അസംസ്‌കൃതമായി കഴിക്കുന്നത് കാണപ്പെടുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അസിഡിറ്റിക്ക് കാരണമാകുന്നു.

ജീരകത്തിന്റെ സാധാരണ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് ഇത്. അമിതമായ അളവില്‍ ജീരകമോ ജീരക വെള്ളമോ കഴിച്ചാല്‍ ആര്‍ത്തവ സമയത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. പതിവായി രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ജീരക വെള്ളം നിയന്ത്രിതമായ അളവില്‍ കഴിക്കണം. ഉയര്‍ന്ന അളവില്‍ ജീരകവെള്ളം കഴിക്കുന്നത് കരളിനും വൃക്കയ്ക്കും ദോഷം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button