തിരുവനന്തപുരം : പരസ്പര ജാമ്യത്തിലെടുത്ത തുക തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി മർദിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. എണ്‍പത്തിയഞ്ചുകാരനായ സോമനെയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുമേഷ് മർദിച്ചത്.സഹകരണ ബാങ്കിൽ നിന്നാണ് പരസ്പര ജാമ്യത്തിൽ ഇവർ തുക വായ്പ്പ എടുത്തിരുന്നത്. ഈ പണം തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്തതിനാണ് സുമേഷ് തന്നെ മർദിച്ചതെന്ന് സോമന്‍ പറഞ്ഞു.
വിഷയത്തില്‍ കുടുംബം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കൊട്ടാരക്കര വെണ്ടാറിലുണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം നൽകിയെങ്കിലും സിപിഐഎം നേതാക്കളുടെ സമ്മർദ്ധത്താൽ നിസാര വകുപ്പുകൾ ചുമത്തി ഇയാളെ വിട്ടയക്കുകയായിരുന്നു.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സോമൻ്റെ വീട്ടിന് മുന്നിലെത്തിയ സുമേഷ് തന്നെയും മകളെയും അസഭ്യം പറയുകയും, വസ്ത്രങ്ങൾ വലിച്ച് കീറിയതായും സോമൻ പറഞ്ഞു. ഇതിനെതിരെ പരാതിപെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുമേഷിനെ ജാമ്യത്തിൽ വിടാൻ സിപിഐഎം ഇടപെട്ടിട്ടില്ലെന്നാണ് പ്രദേശിക നേതൃത്വത്തിൻ്റെ വിശദീകരണം.
Post Your Comments