IdukkiKeralaNattuvarthaLatest NewsNews

ബാലവേലയ്ക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുപോയ സംഘം പിടിയിൽ

ഇടുക്കി: ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി. ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുപ്പിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി 12നും 14നും ഇടയിലുള്ള കുട്ടികളെ കൊണ്ടുവരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഏലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികൾ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് പോലീസീന് വിവരം ലഭിച്ചു. ഇതിനു പിന്നാലെയാണ് കുമളി, കമ്പമട്ടം ചെക്‌പോസ്റ്റുകളിൽ ജില്ലാ ഭരണകൂടവും ശിശു ക്ഷേമ സമിതിയും പോലീസും സംയുക്തമായി പരിശോധന നടത്തിയതും സംഘം പിടിയിലാകുന്നതും. വാഹനത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read also: സംസ്ഥാനത്തെ പോക്സോ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് 9650 കേസുകള്‍ : റിപ്പോർട്ടുമായി ആഭ്യന്തര വകുപ്പ്

കഴിഞ്ഞ ദിവസം ഉടുമ്പൻ ചോലയിൽ നടന്ന പരിശോധനയിൽ രണ്ട് എസ്റ്റേറ്റ് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തി ആവാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നു എന്ന കുറ്റങ്ങൾ ആരോപിച്ചാണ് കേസ്. തോട്ടം മേഖലയിൽ പണിയെടുക്കുന്ന പ്രാദേശിക തൊഴിലാളികൾക്കുള്ള കൂലി വർധിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക എജൻ്റുമാരുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും സംയുക്ത പരിശോധന നടത്താൻ തീരുമാനം ആയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button