KeralaLatest News

ചില ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും: മന്ത്രിസഭാ തീരുമാനം

സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു എന്നാണ് വിശദീകരണം.

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക. 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് സീറ്റുവര്‍ധിപ്പിക്കുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഈ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 20-21 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനം. ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു എന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button