പത്തനംതിട്ട: ശരീരത്തിൽ സൂചി കുത്തി ഇറക്കി റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജലേഷ്. 30 സെക്കന്റ് കൊണ്ട് 110 സൂചികളാണ് ജലേഷ് തന്റെ ശരീരത്തിൽ കുത്തി ഇറക്കിയത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ആണ് ജലേഷിനെ തേടിയെത്തിയത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് ജലേഷ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
Also Read:ഏഴുമണിക്കൂറില്‍ 101 സ്ത്രീകളെ പ്രസവം നിര്‍ത്താനായി ശസ്ത്രക്രിയ ചെയ്തു: അന്വേഷണം
മലയോര മേഖലയായ പൂമരുതിക്കുഴിയിൽ നിന്ന് ജലേഷ് സൂചികൾ ശരീരത്തിൽ കുത്തി ഇറക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റെക്കോർഡ് സ്വന്തമാക്കാൻ യുവാവ് നിരവധി വഴികൾ പരീക്ഷിച്ചു. ഒടുവിലാണ് സൂചികൾ ശരീരത്ത് കുത്തിയിറക്കുന്നത് പരീക്ഷിക്കാൻ ശ്രമിച്ചത്. ആദ്യമാദ്യം പരാജയപ്പെട്ടു. നിരന്തര പരിശീലനത്തിന് ശേഷമാണ് ജലേഷ് 30 സെക്കന്റ് കൊണ്ട് 110 സൂചികള്‍ ശരീരത്തിൽ കുത്തി ഇറക്കിയത്.
നിരന്തര പരിശീലനത്തിലൂടെയാണ് സൂചി കുത്തിയിറക്കുമ്പോഴുള്ള വേദന മറികടക്കുന്നതെന്നാണ് ജലേഷ് പറയുന്നത്. അടുത്തതായി ശരീരത്തിൽ മുഴുവൻ ഉറുമ്പിനെ കൊണ്ട് കടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടാനാണ് തന്റെ ശ്രമമെന്ന് യുവാവ് പറയുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്
Post Your Comments