അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കി അബുദാബി. അബുദാബി മീഡിയ ഓഫീസാണ് പുതുക്കിയ പട്ടിക പുറത്തു വിട്ടത്. സെപ്റ്റംബർ ഒന്ന് യുഎഇ സമയം രാത്രി 12 മണി മുതൽ പുതിയ പട്ടിക നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവരെ അബുദാബിയിൽ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി.
അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്റൈൻ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലാന്റ്, ജർമ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലക്‌സംബർഗ്, മാൽദീവ്‌സ്, മാൾട്ട, മൗറീഷ്യസ്, മൽഡോവ, മൊണാകോ, നെതർലൻഡ്, ന്യൂസീലന്റ്, നോർവെ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലാൻഡ്, റൊമാനിയ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സീഷ്യെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തായ്‌വാൻ, താജികിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഉക്രൈൻ എന്നീ രാജ്യങ്ങളെയാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് പി.സി.ആർ പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും
Post Your Comments