Latest NewsUAENewsInternationalGulf

വ്യാജ സോഷ്യൽ മീഡിയാ പേജ്: മുന്നറിയിപ്പ് നൽകി മഹ്‌സൂസ്

ദുബായ്: പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ജിസിസിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പ് മഹ്‌സൂസ്. മഹസൂസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയാ പേജ് ഉണ്ടെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മഹ്‌സൂസ് മുന്നറിയിപ്പ് നൽകുന്നു.

Read Also: ശശിധര പണിക്കരെ മൂത്ത മകള്‍ ശ്രീജ കൊലപ്പെടുത്തിയതിനു പിന്നില്‍ തന്റെ അവിഹിതബന്ധം കണ്ടെത്തിയതിലെ പക

ഉപഭോക്താക്കളുടെ ഐഡന്റിറ്റി ദുപരുപയോഗം ചെയ്യാനോ പണം തട്ടിയെടുക്കാനോ മറ്റ് ക്ഷുദ്ര പ്രവർത്തനങ്ങൾ നടത്താനോ വേണ്ടി തട്ടിപ്പ് നടത്തുന്ന ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മഹ്‌സൂസ് വ്യക്തമാക്കി.

‘മഹ്‌സൂസ്’ എന്നാൽ അറബിയിൽ ‘ഭാഗ്യം’ എന്നാണ് അർത്ഥം. ആഴ്ച്ച തോറും ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളാണ് മഹസൂസ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നത്. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ശനിയാഴ്ചയും മഹ്സൂസ് സ്റ്റുഡിയോയിൽ നിന്ന് www.mahzooz.ae എന്ന വെബ്സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകൾ വഴിയും നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും.

ലെബനീസ് ടെലിവിഷൻ അവതാരകൻ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകർ.

Read Also: കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു, സ്വയംഭോഗ ദിനം ആചരിച്ചത് ഒടുവിലത്തെ ഉദാഹരണം: സമസ്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button