KeralaLatest NewsNews

ശശിധര പണിക്കരെ മൂത്ത മകള്‍ ശ്രീജ കൊലപ്പെടുത്തിയതിനു പിന്നില്‍ തന്റെ അവിഹിതബന്ധം കണ്ടെത്തിയതിലെ പക

ബന്ധത്തിന് തടസം നിന്ന പിതാവിനെ മൂവരും ചേര്‍ന്ന് അവസാനിപ്പിച്ചു

മാവേലിക്കര: കായംകുളത്ത് മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. കൊലയിലേയ്ക്ക് നയിച്ചത് മകള്‍ ശ്രീജമോള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധം. ചാരുംമൂട് ചുനക്കര ലീലാലയം ശശിധരപ്പണിക്കരെയാണ് കായംകുളം കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് റിയാസും, സുഹൃത്ത് നൂറനാട് പഴനിയൂര്‍കോണം രതീഷും ശ്രീജമോളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ പിതാവ് തടസമാകുന്നത് കണ്ട് ക്രൂരമായി മകള്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

Read Also : ‘ഇദ്ദേഹത്തിന്റെ അനുപമനേതൃത്വത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും’: ജയശങ്കർ

2013 ഫെബ്രുവരി 23 നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹത്തിന് മുമ്പായി ശ്രീജമോള്‍ക്കുണ്ടായ പ്രണയമാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ റിയാസ് ചാരുംമൂട്ടിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യവേ സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്നാം പ്രതിയായ ശ്രീജമോളുമായി പ്രണയത്തിലായി. ഇതിനിടെ റിയാസ് ജോലി തേടി വിദേശത്തു പോയി. ശ്രീജമോള്‍ ഒപ്പം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹത്തിനു ശേഷവും ശ്രീജമോള്‍ റിയാസുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് കണ്ടെത്തിയ ശ്രീജിത് വിവാഹമോചനം നേടി.

ഈ ബന്ധത്തില്‍ ശ്രീജമോള്‍ക്കു 12 വയസുള്ള മകളുണ്ട്. വിവാഹമോചനത്തിനു ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനെ ശശിധരപ്പണിക്കര്‍ എതിര്‍ത്തതോടെ വീട്ടില്‍ വഴക്കു പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി. തനിക്കൊപ്പം വിദേശത്തു മുന്‍പ് ജോലി ചെയ്തിരുന്ന രതീഷുമായി ആലോചിച്ചുറപ്പിച്ച് റിയാസ് അവധിക്കു നാട്ടിലെത്തി.

2013 ഫെബ്രുവരി 19നു ഇരുവരും നാട്ടില്‍ കണ്ടുമുട്ടി. ശശിധരപ്പണിക്കരെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ശശിധരപ്പണിക്കരെ ഇടുക്കിയിലെ എസ്റ്റേറ്റില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു സംഭവ ദിവസം രാത്രി 8നു നൂറനാട് പടനിലത്തു കരിങ്ങാലിപ്പുഞ്ചയ്ക്കു സമീപം എത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി.

വിഷം കലര്‍ന്ന മദ്യം കുടിച്ച ശശിധരപ്പണിക്കര്‍ ഛര്‍ദ്ദിച്ചതോടെ മരിക്കില്ലെന്നു കരുതിയ റിയാസും രതീഷും വെട്ടുകല്ല് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു . കത്തി ഉപയോഗിച്ചു കുത്തിയും പരുക്കേല്‍പ്പിച്ചു. തോര്‍ത്തുകൊണ്ട് ശ്വാസം മുട്ടിച്ച ശേഷം സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് മൃതദേഹം സമീപവാസികള്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button