Latest NewsIndiaInternational

താലിബാനെ ഭാരതത്തിനെതിരെ ഉപയോഗിക്കാനുള്ള ശത്രുക്കളുടെ മോഹം മുളയിലേ നുള്ളി: ഇന്ത്യക്കാരെ ഒരു പോറലുമേല്‍ക്കാതെ രക്ഷിച്ചു

ഒരു വേള ഭീകരരെ എതിരിടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം അഫ്ഗാനിലെ ഘനി സര്‍ക്കാര്‍ തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്ബോള്‍ ഏറ്റവും നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നാണ് നയതതന്ത്ര വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടത്. അഫ്ഗാനിലുണ്ടായിരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതും ദുഷ്‌കരമായിരിക്കും എന്ന് കണക്ക് കൂട്ടിയിരുന്നു. ഒരു വേള ഭീകരരെ എതിരിടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം അഫ്ഗാനിലെ ഘനി സര്‍ക്കാര്‍ തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അഫ്ഗാനില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ.അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി വ്യോമസേനയുടെ വിമാനത്തില്‍ അതിവേഗം തിരികെ എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പുറമേ അയല്‍രാജ്യത്തുള്ളവര്‍ക്കും ഇന്ത്യ സഹായഹസ്തം നീട്ടി. ഇതിന് പുറമേ അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്കും പുതുജീവിതം നല്‍കുന്നതില്‍ ശ്രദ്ധകാട്ടിയിരുന്നു.

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നും നിരവധി തീവ്രവാദികള്‍ അവിടേയ്ക്ക് നുഴഞ്ഞ് കയറിയിരുന്നു. ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരെ ലക്ഷ്യം വയ്ക്കും എന്ന ഭീഷണിയും കേന്ദ്രം ഗൗരവമായെടുത്തു. താലിബാന്‍ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യ ഈ മേഖലയിലെ ഒരു സുപ്രധാന രാജ്യമാണെന്നും താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണം തങ്ങള്‍ക്ക് ഭീഷണിയാകില്ലെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് തിങ്കളാഴ്ച ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

താലിബാന്‍ പാകിസ്ഥാനെ തങ്ങളുടെ ‘രണ്ടാമത്തെ വീട്’ ആയി കാണുന്നുവെന്ന് സബീഹുല്ല മുജാഹിദ് മുന്‍പ് പറഞ്ഞിരുന്നത് കൊണ്ട് തന്നെ ഇന്ത്യ കരുതലോടെയാണ് നീങ്ങിയത്. അതുകൊണ്ടു തന്നെ ത്വരിത പ്രവർത്തനങ്ങളായിരുന്നു ഇന്ത്യ നടത്തിയത്. അതേസമയം അമേരിക്ക, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ താലിബാനുമായി ഇന്ത്യ ആശയവിനിമയം നടത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ അറബ് രാജ്യങ്ങളിലൂടെയാണ് ഇന്ത്യ താലിബാനെ മെരുക്കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ക്കേ അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് വച്ചുപുലര്‍ത്തുന്നത്. ഇത് അഫ്ഗാനില്‍ ഇന്ത്യയ്ക്ക് സഹായമായി. പ്രത്യേകിച്ചും ഖത്തറുമായുള്ള ബന്ധമാണ് അഫ്ഗാനില്‍ ഇന്ത്യന്‍ നീക്കങ്ങളെ സഹായിച്ചത്.താലിബാന്‍ ഭാഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ചര്‍ച്ച നടന്നതെന്നാണ് പുറത്ത് വരുന്ന ഔദ്യോഗിക വിവരങ്ങളിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button