കൊച്ചി: രഞ്ജി ട്രോഫിയുടെ പുതിയ സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്റീൻ കാലാവധി പുറത്താക്കിയതിനുശേഷം ടീമുകളെ രണ്ടു ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
കോവിഡ് വ്യാപനത്തെ തുടർന്ന് ഈ കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. ഗ്രൂപ്പ് എയിൽ ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, സർവീസസ്, അസം എന്നീ ടീമുകൾ കളിക്കും. മുംബൈയിലാണ് മത്സരങ്ങൾ. ബംഗാൾ, ബീഹാർ, രാജസ്ഥാൻ, ഹരിയാന ത്രിപുര, എന്നിവരടങ്ങുന്ന ബി ഗ്രൂപ്പിലാണ് കേരളം. ബാംഗ്ലൂരിലാണ് മത്സരങ്ങൾ നടക്കുക.
ഗ്രൂപ്പ് സിയിൽ കർണാടക, ഡൽഹി, മുംബൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ ടീമുകൾ കളിക്കും. കൊൽക്കത്തയാണ് വേദി. ഗ്രൂപ്പ് ഡിയിൽ സൗരാഷ്ട്ര, തമിഴ്നാട്, റെയിൽവേയ്സ്, ജമ്മുകാശ്മീർ, ജാർഖണ്ഡ്, ഗോവ എന്നീ ടീമുകൾ ഏറ്റുമുട്ടും. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബറോഡ, ഒഡീഷ്യ, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി തുടങ്ങിയ ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കും.
Read Also:- ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാൻ മുളപ്പിച്ച പയര്‍
നോക്കൗട്ട് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുക. ഫെബ്രുവരി 20 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ. ക്വാർട്ടർ ഫൈനലുകൾ ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നു വരെയും സെമി ഫൈനലുകൾ മാർച്ച് എട്ടു മുതൽ 12 വരെയും നടക്കും. മാർച്ച് 16-20 തീയതികളിൽ കൊൽക്കത്തയിലാണ് ഫൈനൽ.
Post Your Comments