ദുബായ്: യുഎഇയിലെ ഇന്ത്യൻ ഹൈ സ്‌കൂൾ നീറ്റ് പരീക്ഷാ വേദിയാകും. സെപ്തംബർ 12 നാണ് നീറ്റ് പ്രവേശന പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് പരീക്ഷ.
Read Also: കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടം : കമ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത
ഇന്ത്യൻ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകൾക്കുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് മുൻപ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിച്ചിരിക്കണം. 12 മണിയ്ക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പരീക്ഷയ്ക്ക് ഇംഗ്ലീഷിൽ മാത്രമായിരിക്കും ചോദ്യങ്ങൾ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്‌സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കുകയും പാലിക്കുകയും ചെയ്യണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
യുഎഇ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments