ThiruvananthapuramKeralaLatest NewsNews

‘പ്രണയം നാട്ടിൽ അറിഞ്ഞതോടെ എനിക്ക് വരുന്ന വിവാഹ ആലോചനകൾ മുടങ്ങി’: യുവതിയെ കൊലപ്പെടുത്തിയ അരുൺ

തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് കൊല്ലപ്പെട്ട സൂര്യഗായത്രിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും ആ സമയത്തെ പ്രണയം നാട്ടിൽ അറിഞ്ഞതോടെ തനിക്ക് വരുന്ന വിവാഹ ആലോചനകൾ മുടങ്ങിയത് കാരണമാണ് സൂര്യഗായത്രിയെ ആക്രമിച്ചതെന്നും പ്രതി അരുൺ പൊലീസിനോട് പറഞ്ഞു.

ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണും സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനു ശേഷം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. പക്ഷെ ഈ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ആറ് മാസമായി ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Also Read:ട്രൗസറിട്ട് വാങ്ക് വിളിച്ചു: പള്ളിയുടെയും പ്രാർത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്ന് ആക്ഷേപം, അറസ്റ്റ്

‘സൂര്യഗായത്രിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ, അവൾ വേറെ വിവാഹം കഴിച്ചു. ഞങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയം എന്റെ നാട്ടിൽ അറിഞ്ഞതോടെ എനിക്ക് വന്ന വിവാഹ ആലോചനകൾ ഒക്കെ മുടങ്ങി. പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി വഴക്ക് ഉണ്ടാകാറുണ്ട്’, അരുൺ പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തി പരിക്കേൽപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button