ജയ്പൂർ : പതിനാറ് വയസുകാരിയെ അയൽവാസിയായ യുവാവും കൂട്ടുകാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഓഗസ്റ്റ് 26നാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
അയൽവാസിയായ 20കാരനും ഇയാളുടെ സുഹൃത്തുക്കളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ പരാതിയിൽ ജയാൽ പൊലീസ് കേസെടുത്തു, അന്വേഷണത്തിൽ 20വയസുകാരനെയും പ്രായപൂർത്തിയാകാത്ത ഒരു യുവാവിനെയും പിടികൂടി.
Read Also : ഡൈബത്തിന്റെ വകുപ്പ് ചെയ്ത വൃത്തികേട് ആയതിനാൽ മാനവിക ചിങ്കങ്ങളെല്ലാം മൗനവൃതത്തിലാണ്: അഞ്ജു പാർവതി പ്രഭീഷ്
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അയൽപക്കത്തെ വീട്ടിൽ പോയ പെൺകുട്ടിയെ 20കാരനായ യുവാവും കൂട്ടരും ചേർന്ന് ക്രൂരപീഡനത്തിനിരയാക്കി. ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.സംഭവത്തോടെ മനോനില തകർന്ന പെൺകുട്ടിയുടെ സ്വഭാവമാറ്റം കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്. രണ്ട് പ്രതികൾ പിടിയിലായെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയെന്നും സർക്കിൾ ഇൻസ്പെക്ടർ രാമേശ്വർ ലാൽ പറഞ്ഞു.
Post Your Comments