News

നൂറ് ദിനം നൂറ് പുസ്തകങ്ങൾ: സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

തിരുവനന്തപുരം: 100 ദിനം 100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.

Read Also: യുവാവിനെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കനാലില്‍ തള്ളി , അന്വേഷണത്തില്‍ വഴിത്തിരിവായത് ടാറ്റൂ ചെയ്ത പേര്

ബിനു എം പള്ളിപ്പാടിന്റെ ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള, വി.ഡി പ്രേമപ്രസാദിന്റെ നാടകപ്പാതയിലെ വഴിവിളക്കുകൾ എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ അനിൽ കുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ പുറത്തിറക്കുന്നത്.

Read Also: ബാക്ക് ടു സ്‌കൂൾ: അബുദാബിയിൽ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന

shortlink

Related Articles

Post Your Comments

Related Articles


Back to top button